വിറ്റിലിഗോയുടെ പാടുകൾ മറയ്ക്കുന്നത് സിനിമയിൽ മാത്രം ; വെളിപ്പെടുത്തലുമായി വിജയ് വർമ..!
Vijay Varma About His Vitiligo:വിറ്റിലിഗോ എന്ന രോഗാവസ്ഥയുമായി ജീവിക്കുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം വിജയ് വർമ. ചർമത്തിൽ വെളുത്ത പാടുകൾ ഉണ്ടായി നിറം നഷ്ടപ്പെടുന്ന അവസ്ഥയാണ് വിറ്റിലിഗോ. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടനെന്ന നിലയിൽ വിറ്റിലിഗോ മൂലം നേരിടുന്ന വെല്ലുവിളികളേക്കുറിച്ചും അതിനെ അതിജീവിക്കുന്നതിനേക്കുറിച്ചും താരം പങ്കുവെച്ചത്.
തുടക്കത്തിൽ വിറ്റിലിഗോ വലിയ പ്രശ്നമായി താൻ കണ്ടിരുന്നില്ലെന്ന് വിജയ് വർമ പറയുന്നു. എന്നാൽ സിനിമാരംഗത്തെത്തി തൊഴിൽ അവസരങ്ങൾ ലഭിക്കാതെവന്ന സമയത്ത് താൻ ഈ അവസ്ഥയോർത്ത് ആശങ്കപ്പെട്ടിരുന്നു. വിറ്റിലിഗോ തന്റെ സിനിമാമോഹത്തിന് തടസ്സമാകുമോ എന്ന് ചിന്തിച്ചിരുന്നു. പൊതുപരിപാടികളിൽ വെള്ളപ്പാണ്ടുകൾ മറയ്ക്കാതെ വരുന്ന താരം സിനിമകളിൽ അവ മറച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.

Vijay Varma About His Vitiligo
അതെന്തുകൊണ്ടെന്നും വിജയ് വർമ പറയുന്നുണ്ട്. പ്രേക്ഷകർ തൻ്റെ സിനിമ കാണുമ്പോൾ അഭിനയമല്ലാതെ മറ്റൊരിടത്തേക്കും ശ്രദ്ധപതിയാതിരിക്കാനാണ് അവ മറയ്ക്കാൻ തീരുമാനിച്ചത്. എന്നിരുന്നാലും ഈ കാലമത്രയും അവ മൂടിവയ്ക്കാൻ പാടുപെട്ടിട്ടുള്ളതായി അദ്ദേഹം പറയുന്നു. നമ്മുടെ തന്നെ immune cells / പ്രതിരോധശക്തി മെലനോസൈറ്റിനോട് പ്രതിരോധിക്കുന്നതുകൊണ്ടോ, കെമിക്കൽ മീഡിയേറ്ററിന്റെ വ്യത്യാസം കൊണ്ടോ, ഗ്രോത്ത് ഫാക്റ്ററിന്റെയോ ആൻറിഓക്സിഡന്റിന്റെയോ കുറവ് കൊണ്ടോ ഒക്കെ ഇങ്ങനെ സംഭവിക്കാം.
വെള്ളപ്പാണ്ടിന്റെ്റെ കാര്യത്തിൽ പാരമ്പര്യം ഒരു ഘടകമാണെങ്കിലും സ്പർശനത്തിലൂടെ ഇത് പകരില്ല എന്നതും എടുത്തുപറയേണ്ടതാണ്. ആഹാരരീതിയിൽ എന്തെങ്കിലും മാറ്റം വരുത്തിയ കൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാൽ പ്രോട്ടീൻ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.