വാഴ ഒന്നാം ഭാഗം തിയറ്ററുകളിൽ വിജയകരമായി തുടരുന്നൂ; വാഴ 2 അണിയറയിൽ ഒരുങ്ങുന്നു..!
Vazha 2 Movie Announced: വാഴ സിനിമ തീയറ്റിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആ പ്രതികരണം ഇപ്പോൾ എത്തി നിൽക്കുന്നത് വാഴ 2 വിൽ ആണ്. വാഴയുടെ തിരക്കഥാകൃത്ത് വിപിൻദാസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. വാഴ 2 ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ഹാഷിർ, അജിൻ ജോയ്, വിനായക്, അലൻ എന്നിവരടങ്ങിയ ടൈറ്റിൽ പോസ്റ്ററാണ് വിപിൻദാസ് പങ്കുവച്ചത്.
വാഴ ഇരും കൈയ്യും നീട്ടിയാണ് പ്രേഷകർ സ്വീകരിച്ചത്.മികച്ച രീതിയിൽ ഉളള പ്രതികരണം തന്നെയാണ് സിനിമക്ക് ലഭിച്ചത് കഥയും അതിലെ അഭിനേതകളും അത്രക് മികച്ച ഒരു അഭിനയം തന്നെയാണ് കാഴ്ചവെച്ചത്. നിങ്ങളുടെ പ്രതികരണം പുതിയ പ്രതിഭകളുമായി വീണ്ടും മുന്നോട്ട് പോകാൻ എന്നെ ശരിക്കും പ്രചോദിപ്പിച്ചു. വാഴ II – ബയോപിക് ഓഫ് എ ബില്യൺ ബ്രോസിൻ്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് – വിപിൻദാസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് ഇങ്ങനെ ആയിരുന്നു.

Vazha 2 Movie Announced
നവാഗതനായ ആനന്ദ് മേനോൻ സംവിധാനം ചെയ്ത ചിത്രം ആഗസ്ത് 15നാണ് തിയറ്ററുകളിലെത്തിയത്. സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ് ബോയ്, അനുരാജ് ഒ.ബി, അമിത് മോഹൻ രാജേശ്വരി, ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാസ്യവും എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരേ ഫിലിം തന്നെയായിരുന്നു വാഴ. ഇപ്പോൾ സിനിമ പ്രേമികളെ ഏറ്റവും സന്തോഷിപ്പിക്കുന്ന വാർത്ത തന്നെയാണ് ഹഷീറും ടീമും ചേർന്ന് വാഴ 2 വരുന്നു എന്നത്. ‘വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്.
വാഴ ഒന്നാം ഭാഗം ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ഏറ്റു വാങ്ങികൊണ്ടിരിക്കുന്നത്. വാഴ സിനിമയുടെ അവസാനത്തിൽ തന്നെ ഹഷീറും ടീമും രണ്ടാം ഭാഗം വരുന്നു എന്നതിനുള്ള സൂചനകൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൻറെ സംവിധായകൻ വിപിൻ ദാസ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് വാഴ 2 വരുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. നവാഗതനായ സവിന്‍ എ.എസാണ് ‘വാഴ 2’ സംവിധാനം ചെയ്യുന്നത്. അഖില്‍ ലൈലാസുരനാണ് ക്യാമറ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല. വാഴ ഒന്നാം ഭാഗത്തിന് ലഭിച്ച പോലെ തന്നെ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണം ലഭിക്കും എന്ന വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ.