അമ്മയുടെ സമ്മതം വാങ്ങി കിടിലൻ പ്രൊപ്പോസൽ സീനുമായി മുടിയൻ; മുടിയന്റെ പെണ്ണിനെ കണ്ടോ..?
Uppum Mulakum Fame Mudiyan Proposal Video: വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തി നടനും നർത്തകനുമായ റിഷി. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയെയാണ് താരം ജീവിതപങ്കാളിയാക്കുന്നത്. കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. മുടിയൻ്റെ പേജ് ിലൂടെ ആണ് ഇത് സാമുഹ്യ മാധ്യമങ്ങളിൽ വൈറലായത്.
ഇരുവരും ആറു ആറു വർഷങ്ങളായി പ്രണയത്തിലായിരുന്നു . മുടിയന്റെ പ്രൊപ്പോസൽ സീനും വളരെ വ്യത്യസ്തമായിരുന്നു. ട്രഷർ ഹണ്ട് വഴിയാണ് വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത്. അമ്മയോടു സമ്മതം വാങ്ങിയായിരുന്നു കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ റിഷി ഒരുങ്ങിയത്. തൻ്റെ അമ്മയുടെ സമ്മതം വാങ്ങി പ്രൊപ്പോസ് ചെയ്യാൻ പോകുന്ന ആദ്യ കാമുകനായിരിക്കും ഇയാൽ എന്നായിരുന്നു ആരാധകൻ നൽകിയ ഒരു മെസ്സേജ് .

Uppum Mulakum Fame Mudiyan Proposal Video
പ്രൊപ്പോസൽ റിങ് വാങ്ങുന്നതും ഐശ്വര്യയ്ക്ക് സർപ്രൈസുകൾ പ്ലാൻ ചെയ്യുന്നതുമെല്ലാം ബ്ലോഗിലൂടെ റിഷി പങ്കുവച്ചു. സിനിമയെ വെല്ലുന്ന സർപ്രൈസുകളായിരുന്നു കാമുകിക്കു വേണ്ടി റിഷി ഒരുക്കിയത്. സുഹൃത്തുക്കളും അനുജന്മാരും ഈ സർപ്രൈസ് ഒരുക്കുന്നതിൽ റിഷിയെ പിന്തുണച്ചു. ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിലേ അലങ്കരിച്ച വേദിയിൽ വെച്ചായിരുന്നു ഔദ്യോഗികമായി മുടിയൻ ഐശ്വര്യയെ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിചിരിക്കുന്നത്. ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്ന് ഐശ്വര്യ വെളിപ്പെടുത്തി.
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് റിഷി പ്രശസ്തനാകുന്നത്. പരമ്പരയിലെ മുടിയൻ എന്ന കഥാപാത്രം മലയാളികളുടെ ഇഷ്‌ടം നേടി. പിന്നീട്, ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെട്ടതും. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി.