ചിരിക്കാൻ റെഡി ആയി തിയറ്ററിലേക്ക് പോവാം; മികച്ച പ്രതികരണങ്ങളുമായി താനാരാ പ്രദർശനം തുടരുന്നു..!
Thanaara Movie Running Succefully In Theatres: ചിരിക്ക് ഒരു കുറവും ഇല്ല എന്ന ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തരത്തിൽ ഉള്ള മികച്ച പ്രതികരണം കാഴ്ച വെച്ച് മുന്നേറുവാണ് താനാരാ. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ ആണ് ഹരിദാസ്. ഇദ്ദേഹത്തിനൊപ്പം തീയറ്ററുകള്‍ ചിരി അരങ്ങുകളാക്കി പല സിനിമയുടെ സംവിധായകനായ റാഫിയും ചേര്‍ന്നാല്‍ എന്താണോ പ്രേക്ഷകര്‍ സ്ക്രീനില്‍ പ്രതീക്ഷിക്കുന്നത് അത് നല്‍കുന്നതാണ് ‘താനാരാ’ എന്ന ചിത്രം.
ഒരു വീട്ടില്‍ ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും, കുറച്ച കഥാപാത്രങ്ങളും മാത്രമുള്ള ചിത്രമാണ് ഇത്.വളരെ രസകരമായ ഒരു കഥയിലൂടെ ആരാധകരെ മുഴുകി നിറചിരിയോടെ ചിത്രം ആസ്വദിക്കാന്‍ കഴിയും. ആദ്യം മുതല്‍ ഒരുക്കുന്ന ചിരിപരിസരം പടി പടിയായി വികസിച്ച് മുഴുനീള ചിരി സമ്മാനിച്ചാണ് റാഫിയുടെ തിരക്കഥയെ സംവിധായകന്‍ പരിചരിച്ചിരിക്കുന്നത്.കള്ളനായി എത്തുന്ന വിഷ്ണു ഉണ്ണി കൃഷ്ണനും, എംഎല്‍എയായി ഷൈന്‍ ടോം ചാക്കോയും ഭൂരിപക്ഷവും സ്ക്രീനിലുണ്ട്. ഇരുവരും നല്ല പ്രകടനം തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. നായിക വേഷത്തിൽ എത്തുന ദീപ്തി സതിയും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്.

Thanaara Movie Running Succefully In Theatres
മുൻ ആഭ്യന്തര മന്ത്രിയുടെ മകൾ അഞ്ജലി, പ്രതിപക്ഷ എംഎൽഎയായ ആദർശിനെ വിവാഹം കഴിച്ചു. ഭർത്താവിൽ അവിശ്വാസിയായ അവൾ ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ സഹായത്തോടെ അവൻ്റെ പ്രവർത്തനങ്ങൾ രഹസ്യമായി നീരീക്ഷിക്കുന്നതും. പിന്നെ എം.എൽ.എ ഡൽഹിക്ക് പോയി എന്ന ധാരണയിൽ എം.എൽ.എയുടെ ഫാം ഹൗസിൽ “സത്യസന്ധനായ കള്ളൻ” തങ്കച്ചൻ കയറുന്നു. തങ്കച്ചൻ ഫാം ഹൗസിൽ തനിച്ചല്ലെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് താനാരാ എന്ന സിനിമയിലൂടെ പറയുന്നത്. തങ്കച്ചൻ എന്ന കള്ളനായി വേഷമിട്ട വിഷ്ണു ഉണ്ണികൃഷ്ണനും, ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ആദർശ് എന്ന എം.എൽ.എ.യുടെ പരമാവധി സ്‌ക്രീൻ ടൈമും കൊണ്ട് ചിത്രം ഒരു കോമഡി എന്റെർറ്റൈനെറായി മാറിയിരിക്കുന്നു.
ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ചിന്നു ചാന്ദിനിക്ക് ലഭിച്ച അവസരം വളരെ നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം തൻ്റെ കോമിക് ടൈമിംഗിൽ അവൾ മികവ് പുലർത്തിയിട്ടുമുണ്ട്. ചിന്നു ചാന്ദിനി ഇത്തരം വേഷങ്ങൾ ഇനിയും ചെയ്യണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നു. ദീപ്തി സതിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. അജു വർഗീസ്, സ്നേഹ ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.