‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ‘ ഇന്ത്യയിൽ എത്തുന്നു റാണാ ദഗുബാട്ടിയുടെ വിതരണത്തിൽ.
Rana Daggubatti Distributing All We Imagine As Light Movie In India: കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയ താരനിര അണിനിരന്ന് പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ‘ന്റെ ഇന്ത്യന്‍ അവകാശം തെലുങ്ക് താരം റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ഹൗസ് സ്വന്തമാക്കി.
2024 മെയ് മാസത്തിൽ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനതിനെത്തി പ്രശംസ നേടിയ പായൽ കപാഡിയ ചിത്രത്തിന് ഗ്രാൻഡ് പ്രിക്സ് പുരസ്കാരവും ലഭിച്ചിരുന്നു. ഗുഡ് കണ്ടന്‍റ് ചിത്രങ്ങള്‍ എന്നും പിന്തുണയ്ക്കുന്ന നിര്‍മ്മാതാവ് റാണ ദഗ്ഗുബതിയുടെ കമ്പനിയായ സ്പിരിറ്റ് മീഡിയോയാണ് ഇന്ത്യയുടെ കാനിലെ അഭിമാന ചിത്രവും ഇന്ത്യയില്‍ വിതരണത്തിന് എത്തിക്കുന്നത്.
അടുത്തിടെ 35 ചിന്ന കഥ കടു എന്ന തെലുങ്ക് ചിത്രം വിതരണത്തിന് എടുത്തതും റാണയുടെ കമ്പനി തന്നെയാണ് ഒപ്പം മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായ C/o കഞ്ചാരപാലം, ബൊമ്മലത, ചാർലി777 തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം റാണ പിന്തുണച്ചിട്ടുണ്ട്.ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് വിതരണം ചെയ്യാനെടുത്ത തന്റെ തീരുമാനത്തെ കുറിച്ചുള്ള രാണയുടെ വാക്കുകൾ ഇങ്ങനെ “ലോകമെങ്ങും ഉള്ള ചലച്ചിത്രോത്സവങ്ങളില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു ചിത്രം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന്‍റെ ത്രില്ലിലാണ് ഞങ്ങള്‍”.