പുത്തൻ ലുക്കിൽ പാർവതി തിരുവോത്ത്; താരത്തിനായി കൈയടിച്ച് ആരധകർ..!
Parvathi Thiruvothu New Onam Shoot: വളരെ അധികം ജനശ്രദ്ധ ഉള്ള നടിയാണ് പാർവ്വതി തിരുവോത്ത് . ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് കൊണ്ടുവരുന്നതിനായി വളരെ അധികം പോരാടിയ ഒരു വ്യക്തിയാണ് പാർവ്വതി. ഇപ്പോൾ പാർവതിയുടെ ഓണം ഷൂട്ട് ആണ് വൈറൽ ആയിരിക്കുന്നത്. സാരിയിൽ അതിമനോഹരിയായി പാർവ്വതി തിരുവോത്ത്. കേരള സാരിക്കൊപ്പം റോസ് നിറത്തിലുള്ള ബ്ലൗസ് ആണ് താരം അണിഞ്ഞിരിക്കുന്നത്. മിനിമൽ മേക്കപ്പിൽ സിമ്പിൾ ലുക്കാണ് പാർവ്വതി തിരഞ്ഞെടുത്തത്.
ചിത്രത്തിന് താഴെ നിരവധി പേർ പർവ്വതിയെ പ്രശംസിച്ച് എത്തിയിട്ട് ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനേയും പാർവ്വതിയുടെ നിലപാടിനേയും പ്രശംസിച്ചാണ് കമ്മന്റുകൾ ഏറെയും. മലയാള സിനിമയിലെ നീചന്മാരുടെ യഥാർത്ഥ മുഖം പുറം ലോകത്തെ അറിയിക്കാൻ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്ന് പോരാടിയ പാർവതി അഭിനന്ദനങ്ങൾ എന്നാണ് കൂടുതൽ കമന്റുകൾ .ഇതാണ് കോൺഫിഡൻസ്, സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടാകുമ്പോൾ ഇങ്ങനെ ആയിരിക്കും, നിങ്ങൾ ആയിരുന്നു ശെരി എന്ന് കാലം തെളിയിക്കുന്നു എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമ്മന്റുകൾ.

Parvathi Thiruvothu New Onam Shoot
ചുരുക്കം ചില സിനിമകൾ കൊണ്ട് ആരാധകരുടെ മനസ്സ് പിടിച്ചെടുത്ത നടിയാണ് പാർവ്വതി. സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് എതിരെ ശക്തമായ ശബ്ദമുയർത്താൻ താരത്തിന് കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമാണ്. ഇതിനായി സിനിമ മേഖലയിലെ സ്ത്രീകൾ ഒത്തൊരുമിച്ച കൂട്ടായ്മയിലെ പ്രധാന അഗാം കൂടിയാണ് പാർവതി തിരുവോത്ത്. ഈ അടുത്ത ദിവസങ്ങളിലായി ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവട് പിടിച്ചു വരുന്ന പരാതികളും തുറന്നു പറച്ചിലുകളും ഈ ഒരു കൂട്ടായ്മയുടെ വിജയമായി കണക്കാക്കുന്നു. ഇത്തരം ഒരു സന്ദർഭത്തിലാണ് മാല പാർവതിയുടെ പാർവതി തിരുവോത്തിനെ പറ്റിയുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധനേടിയതും.
പാർവതി തിരുവോത്തിനെ പോലെ ശക്തമായ നിലപാടുകൾ ഒരു വ്യക്തിയുടെ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനം തോന്നുന്നു എന്നതായിരുന്നു പോസ്റ്റ്. അതിനടിയിൽ വളരെ നല്ല കമന്റുകളും ആശംസയും ആരാധകർ നൽകിയിരുന്നു. ഏറെ ആരാധകരുള്ള ഒരു നടി കൂടിയാണ് പാർവതി തിരുവോത്ത് . തന്റെ നിലപാടുകൾ ആരുടേയും മുഖം നോക്കാതെ എവിടെയും പറയുന്ന ഒരു മികച്ച സ്വഭാവത്തിന് ഉടമ കൂടിയാണ് താരം. ഇടക്ക് ഈ സ്വഭാവത്തിന് വിമർശനങ്ങൾ ലഭിക്കാറുണ്ടെങ്കിലും സപ്പോർട്ടുമായി ഒരു ഭാഗം ആളുകളും ഉണ്ട്.