മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിൽ; പാലും പഴവും മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ..!
Paalum Pazhavum Movie Now running In Theatre: വ്യതസ്തമായ പേര് പോലെ തന്നെ മികച്ച കഥ പറയുന്ന ചിത്രമാണ് പാലും പഴവും. മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് നിർവഹിക്കുന്നത്. 33-കാരിയായ സുമിത്രയുടേയും 23-കാരനായ സുനിലിന്റെയും മനോഹരമായ പ്രണയമാണ് ഉള്ളടക്കം. ഏറെ കാലത്തിന് ശേഷം ശക്തമായ തിരിച്ചു വരവിലൂടെ ജന ശ്രദ്ധ നേടിയെടുത്തിരിക്കുവാണ് മീരാ ജാസ്മിൻ.
സൗഹൃദവും സമൂഹത്തിൻ്റെ അധികമായിട്ടുള്ള ചിത്രത്തിലെ പ്രധാന വിഷയമായി പറയാം. സുമിത്രയായി വേഷമിടുന്ന മീരാ ജാസ്മിൻ ഒരു കുടുംബിനിയുടെ എല്ലാ ഉത്തരവാദിത്തവും ചെയ്യുന്നുണ്ട്. കുടുംബത്തിനായി സ്വന്തം സ്വപ്നം ത്യജിക്കേണ്ടിവന്ന ഒരുപാട് സ്ത്രീകളുടെ പ്രതീകമാണ് സുമിത്ര. സ്വന്തമായി അദ്ധ്വാനിച്ച് കഷ്ടപ്പെട്ടുനേടിയ ജോലിക്ക് പ്രവേശിക്കാൻ പോലും സാഹചര്യങ്ങൾ അവളെ അനുവദിക്കുന്നില്ല. പിന്നീട് സുമിത്രയുടെ ജീവിതത്തിൽ സംഭവിക്കുന്ന സുനിലിന്റെ കടന്നുവരവ് മറ്റങ്ങൾ ഉണ്ടാകുന്നു.
Paalum Pazhavum Movie Now running In Theatre

പിന്നാലെയുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പഠിത്തത്തിൽ ഉഴപ്പനായ യാതൊരു ലക്ഷ്യവുമില്ലാത്ത ചെറുപ്പക്കാരനാണ് സുനിൽ. ചില തെറ്റിദ്ധാരണകളാണ് സുനിലിനേയും സുമിത്രയേയും കൂട്ടിമുട്ടിക്കുന്നത്. അത് അവരുടെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവുന്നു. അശ്വിൻ ജോസാണ് സുനിലായി വേഷമിട്ടിരിക്കുന്നത്. 2016 കാലഘട്ടത്തിലൂടെയാണ് ചിത്രം കടന്നു പോവുന്നത്. ശക്തമായ രാഷ്ട്രീയത്തിൻ്റെ രുചിയും പാലും പഴവുമെന്ന ചിത്രത്തിനുണ്ട്.
അവരുടെ പ്രായവിത്യാസത്തെ മറ്റുള്ളവർ പരിഹസിക്കുമ്പോ അവർ അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.പല പൊളിച്ചെഴുത്തലുകളും അനിവാര്യമാണെന്നും ചിത്രം സമൂഹത്തോട് പറയുന്നുണ്ട്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ മറ്റ് സിനിമയിലെ താരനിരകൾ. ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി ഇപ്പോഴും തിയറ്ററുകളിൽ ഓടി കൊണ്ടിരിക്കുന്നുണ്ട്.