പത്ര മുതലാളി നന്ദകുമാറായി അജു വർഗീസ്; പുത്തൻ ചിത്രം പടക്കുതിര ചിത്രീകരണം ആരംഭിച്ചു..!

0

Latest Movie Padakuthira Shooting Started: അജു വർഗ്ഗീസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന ചിത്രമായ പടക്കുതിര അണിയറയിൽ ഒരുങ്ങുകയാണ്. നന്ദകുമാർ എന്ന പത്രമുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പേര് നശിപ്പിച്ചിരുന്നു.

പിന്നീട് സ്ഥാപനത്തിലേക്ക് പുതുതായി രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നും തുടർ സംഭവങ്ങളുമാണ് സിനിമയിൽ ചർച്ചാ വിഷയം ആവുന്നത്. കോമഡി ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ദീപു എസ് നായരും, സന്ദീപ് സദാനന്ദനുമാണ് തിരക്കഥ രചിക്കുന്നത്.സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സിജാ റോസ്, ദിലീപ് മേനോൻ, നന്ദു, അഖിൽ കവലയൂർ, ജോമോൻ ജ്യോതിർ, ഷമീർ, കോട്ടയം രമേശ്, അരുൺ പുനലൂർ, സ്മിനു സിജോ, ഷെറിൻ സിദ്ധിഖ് എന്നിവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇരിങ്ങാലക്കുട, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

Latest Movie Padakuthira Shooting Started

Latest Movie Padakuthira Shooting Started

കോമഡി ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ദീപു എസ് നായരും, സന്ദീപ് സദാനന്ദനുമാണ് തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം: ജിജു സണ്ണി, സംഗീതം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, എഡിറ്റർ: ഗ്രേസൺ എസിഎ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ. ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. സാലോൺ സൈമൺ ആണ് പടകുതിരയുടെ സംവിധായകൻ. ബിനി ശ്രീജിത്ത്, സായ് ശരവണൻ, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്ന് മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്ലൈയിംഗ് എന്‍റര്‍ടെയ്ൻമെന്‍റ്സ്, ഫ്രണ്ട്സ് ടാക്കീസ് എന്നീ ബാനറുകളിൽ സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത്.

വലിയൊരു താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നു ചിത്രത്തിൻറെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇരിങ്ങാലകുട, തൊടുപുഴ എന്നിവിടങ്ങളിൽ ആയാണ് പടകുതിരയുടെ ചിത്രീകരണം തീരുമാനിച്ചിരിക്കുന്നത്. കോമഡി ആക്ഷൻ ചിത്രമായി പടക്കുതിര ഒരുങ്ങുന്നത് കൊണ്ട് തന്നെ സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് അണിയറ പ്രവർത്തകർ. നന്ദകുമാർ എന്ന പത്രമുതലാളിയായി എന്ന വ്യത്യസ്തമായ കഥാപാത്രമായാണ് അജു വർഗീസ് ഈ ചിത്രത്തിൽ വരുന്നത്. ചിത്രത്തിൻറെ പ്രമേയം സിനിമ പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.