ബിജു മേനോനും മേതിൽ ദേവികയും കേന്ദ്ര കഥാപാത്രം; കഥ ഇന്നുവരെ സെപ്റ്റംബർ 20 നു തീയറ്ററിൽ…!

0

Latest Movie Katha Innuvare Releasing Soon: ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കഥ ഇന്നുവരെ സെപ്റ്റംബർ 20 നു തിയേറ്ററുകളിൽ എത്തും .മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ഇതെന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്. ബിജു മേനോൻ മികച്ച രീതിയിൽ ഉളള അവതരണം തന്നെയാണ് ചിത്രത്തിൽ കാഴ്ച വെയ്ക്കാൻ പോവുന്നത് എന്ന് നമ്മുക്ക് ഉറപ്പിക്കാം.

മേതിൽ ദേവിക ആദ്യത്ത സിനിമ മികച്ച ഒരു സിനിമ തന്നെയാവും എന്നും ചിത്രത്തിന്റെ പോസ്റ്ററിലൂടെ മനസ്സിലാക്കാൻ സാധിക്കും.നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ,കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മികച്ച ഒരു താര നിര തന്നെയാണ് സിനിമയിൽ ഉള്ളത്. സംവിധായകൻ അത്രെക്ക് മികച്ച ഒരാൾ ആവുമ്പോ സിനിമ മികച്ച പ്രതികരണം തന്നെ നേടുക തന്നെ ചെയ്യും.

Latest Movie Katha Innuvare Releasing Soon

Latest Movie Katha Innuvare Releasing Soon

ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്. കഥ ഇന്നുവരെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജും ബിജുമേനോനും ചേർന്നാണ് ചിത്രത്തിൻറെ റിലീസ് തീയതി ഇൻസ്റാഗ്രാമിലൂടെ പുറത്തു വിട്ടത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രൈലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം പ്രണയിക്കുന്നവർക്ക് ഏറ്റവും അധികം റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒന്നായിരിക്കുമെന്നു മുന്നേ തന്നെ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ വളരെ ആകാംഷ ഉണർത്തുന്ന ഒന്നാണെന്ന് സിനിമ പ്രേമികൾ അഭിപ്രായപ്പെടുന്നു. ചിത്രത്തിൻറെ റിലീസിനായി ഒട്ടനവധി പേരാണ് കാത്തിരിക്കുന്നത്. തിയറ്ററുകളിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തുലാണ് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും.

Leave A Reply

Your email address will not be published.