എല്ലാവർക്കും നന്ദി, ‘ഉണ്ണികളേ ഒരു കഥ’ പറയാം റീ യൂണിയനിൽ വികാരഭരിതയായി കാർത്തിക..!
Karthika Emotional Speech On Unnikale Oru Kadha Parayam Reunion: വികാരഭരിതയായി കാർത്തിക. ഉണ്ണികളേ ഒരു കഥ പറയാം സിനിമയുടെ ഒത്തുചേരലിലാണ് സംഭവം.നീണ്ട 37 വർഷങ്ങൾക്കു ശേഷമാണ് താരം സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. രണ്ടു വർഷങ്ങൾ മാത്രം സിനിമയിൽ അഭിനയിക്കുകയും പെട്ടെന്ന് അഭിനയം നിറുത്തി സ്വകാര്യ ജീവിതത്തിലേക്ക് തിരിച്ചു പോവുകയുമായിരുന്നു കാർത്തിക. വലിയൊരു ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്കു മുൻപിലെത്തുന്നതിന്റെ ടെൻഷൻ കാർത്തികയിൽ പ്രകടമായിരുന്നു. കാർത്തിക പറഞ്ഞതിങ്ങനെ “ആദ്യമായിട്ടാണ് എന്റെ ഭർത്താവ് ഡോ.സുനിൽ അപ്പുറത്തും ഞാൻ ഇപ്പുറത്ത് സ്റ്റേജിൽ ഒറ്റയ്ക്ക് നിൽക്കുന്നത്.
അതിന്റെ ടെൻഷൻ ഉണ്ട്. 1987ജൂലൈ 4 ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമ ഉടലെടുത്തു. അന്നത്തെ കുട്ടികൾ വീണ്ടുമൊത്തു ചേരുന്ന ഈ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ സന്തോഷം. നീണ്ട 37 വർഷങ്ങൾക്കു ശേഷമാണ് ഞാൻ സിനിമയുമായി ബന്ധപ്പെട്ട വേദിയിൽ നിൽക്കുന്നത്. 2021 ജൂലൈ 6ന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി. അപ്പോഴാണ് കമൽ സർ പറഞ്ഞത് നമുക്കൊരു റിയൂണിയൻ സംഘടിപ്പിച്ചാലോ എന്ന്. അപ്പോൾ അവർ ചോദിച്ചു നമുക്ക് ലാലങ്കിളിനെ കിട്ടുമോ. അങ്ങനെ അദ്ദേഹം ഈയടുത്ത് ലാൽ സാറിനെ കണ്ടു താൽപര്യം പ്രകടിപ്പിച്ചു. അദ്ദേഹമാണ് ബാക്കി കാര്യങ്ങൾ സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്. ഇത് അറിഞ്ഞതും പിള്ളേരെല്ലാം ഹാപ്പി.
Karthika Emotional Speech On Unnikale Oru Kadha Parayam Reunion

പക്ഷേ എനിക്കു വേറൊരു സങ്കടം കൂടി ഉണ്ടായിരുന്നു. ഒരു പൊതുപരിപാടിയിൽ ഞാൻ പങ്കെടുക്കില്ല എന്നത് വർഷങ്ങൾക്കു മുൻപ് ഞാനെടുത്ത ഒരു തീരുമാനമായിരുന്നു. മോഹൻലാലിനെ പോലെ ഒരാൾ ഇത്തരമൊരു കാര്യത്തിന് മുൻകൈ എടുത്തിറങ്ങമ്പോൾ അതിൽ യെസ് പറയാനോ നോ പറയാനോ ഞാൻ ആളല്ല. ആ ചിത്രത്തിൽ അഭിനേതാവു മാത്രമല്ല ശ്രീ മോഹൻലാൽ. സെഞ്ചുറി കൊച്ചുമോനൊപ്പം നിർമാണത്തിലും പങ്കാളിയാണ്. എല്ലാവരും ഈ ഒത്തുചേരലിനായി തിരുവനന്തപുരത്തു വരുമ്പോൾ ഞാനെങ്ങനെ മാറി നിൽക്കും? അങ്ങനെ ചെയ്താൽ അതെന്റെ സ്വാർത്ഥതയായി പോകും. അതുകൊണ്ട് ഈ കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. എന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ല. ഞാൻ ഒരു പൊതുപരിപാടിയിലും പങ്കെടുക്കില്ല. ഒരു ഫാമിലി റിയൂണിയൻ ആയതുകൊണ്ടു മാത്രമാണ് ഞാനിവിടെ നിൽക്കുന്നത്.
37 വർഷങ്ങൾക്കു മുൻപ് സിനിമ ഒന്നും അറിയാതെ വന്ന ആളാണ് ഞാൻ. എല്ലാ സിനിമകളും അത്രയും സന്തോഷത്തോടും സ്നേഹത്തോടുമാണ് ചെയ്തത്. ഈ സിനിമയിൽ ഞാൻ സൈക്കിൾ കുതിരവണ്ടി എന്നിവ
ഓടിക്കുന്നുണ്ട്. അതിൽ നിറയെ പെറ്റ്സ് ഉണ്ട്. ഒരു ആടിനെ ഒക്കെ ഞാൻ ആദ്യമായി എടുക്കുന്നത് ആ സിനിമയിലാണ്. ഇപ്പോൾ ഞാൻ വളർത്തുന്ന പെറ്റ്സിനെ കാണുമ്പോൾ ഞാൻ അതോർക്കും. ആ കണക്ട് എനിക്കുണ്ടായത് ആ സിനിമ വഴിയാണ്. അത്രയും സന്തോഷത്തോടെയാണ് ആ സിനിമ ചെയ്തത് എന്ന് കാർത്തിക പറയുന്നു.
വെറും രണ്ടു വർഷമാണ് ഞാൻ സിനിമയിലുണ്ടായിരുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന സിനിമയിലാണ് ഞാൻ അവസാനമായി അഭിനയിച്ചത്. അതിനുശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല.
അതുകൊണ്ട് ചിലരോടൊന്നും നന്ദി പറയാൻ കഴിഞ്ഞില്ല. ഈ വേദി ഞാൻ അതിനു ഉപയോഗിക്കുകയാണ്. എന്നെ അംഗീകരിച്ചതിന് മലയാളം ഇൻഡസ്ട്രിയോടും തമിഴ് ഇൻഡസ്ട്രിയോടും വലിയൊരു നന്ദി.
പ്രത്യേകം നന്ദി ശ്രീ മോഹൻലാൽ. താങ്കൾക്കൊപ്പം നിന്നതുകൊണ്ടു കൂടിയാണ് പ്രേക്ഷകരുടെ അത്രയും ഇഷ്ടം എനിക്കും നേടാനായത്. പിന്നെ, നന്ദി പറയേണ്ടത് എന്റെ ഭർത്താവ് ഡോ.സുനിൽ കുമാറിനോടാണ്. എല്ലാവരുമായും എന്നെക്കാൾ ബന്ധം സൂക്ഷിക്കുന്നത് അദ്ദേഹമാണ്. ഞാൻ പറഞ്ഞത് ബോറായിപ്പോയെങ്കിൽനന്ദി പറയേണ്ടത് എന്റെ ഭർത്താവ് ഡോ.സുനിൽ കുമാറിനോടാണ്. ഇത്രയും കാലം എന്റെ ഉള്ളിൽ ഒതുക്കി വച്ചതാണ് ഇതെല്ലാം. ഇപ്പോൾ നന്ദി പറഞ്ഞില്ലെങ്കിൽ അത് മഹാപാപം ആയിപ്പോകും എന്ന് കാർത്തിക പറയുന്നു.