രജനീകാന്തിനെ കണ്ടു ഞെട്ടി ഫഹദ് ഫാസിൽ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ലെന്നു ആരാധകർ, വീഡിയോ വൈറൽ
fahad fasil meets rajanikanth: രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകാലും വളരെ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും സ്വീകരിച്ചത്. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പമുള്ള ഫഹദിന്റെ ലൊക്കേഷൻ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി. ലൈക്ക പ്രൊഡക്ഷൻസാണ് വേട്ടയൻ നിർമിക്കുന്നത്.
ഇവരുടെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവിറട്ടത്. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് പാട്രിക്ക് എന്നാണ്. അമിതാഭ് ബച്ചന് കൈകൊടുക്കുന്ന ഫഹദിനെ വീഡിയോയിൽ കാണാം. എന്നാൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വീഡിയോയുടെ അവസാനഭാഗമാണ്. ഫഹദിന്റെ അഭിനയം കാണാൻ ആകാംക്ഷയോടെ പിന്നിൽ വന്നുനിൽക്കുകയാണ് രജനികാന്ത്. എന്നാൽ തന്റെ പിന്നിൽ ഒരാൾ നിൽക്കുന്ന കാര്യം ഫഹദ് അറിയുന്നില്ല. അല്പനിമിഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോഴാണ് പിന്നിൽ സൂപ്പർ സ്റ്റാർ രജനികാന്ത് നിൽക്കുന്നത് ഫഹദ് കാണുന്നത്. അപ്പോൾ തന്നെ ഫഹദ് ഞെട്ടുന്നുമുണ്ട്.
വിനയത്തോടെ നിൽക്കുന്ന ഫഹദിൻ്റെ പുറത്ത് രജനികാന്ത് കളിയായി അടിക്കുന്നതും വീഡിയോയിലുണ്ട്. ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായെത്തിയത്. നിരവധി തവണ വീഡിയോയുടെ അവസാനഭാഗം മാത്രം കണ്ടെന്നാണ് പലരും പറയുന്നത്. ആദ്യമായാണ് ഫഹദും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത്. വിക്രം എന്ന ലോകേഷ് ചിത്രത്തിൽ കമൽ ഹാസനും ഫഹദ് ഫാസിലും ഒരുമിച്ചെത്തിയിരുന്നു. ചിത്രത്തിലെ അമർ എന്ന ഫഹദിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമന്നനിലാണ് ഫഹദ് ഒടുവിലായി തമിഴിൽ വേഷമിട്ടത്. മാരി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്.
fahad fasil meets rajanikanth
ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയൻ’. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.ഫഹദിനുപുറമേ അമിതാഭ് ബച്ചനും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. മഞ്ജുവാര്യരും സൂപ്പർസ്റ്റാറും ചുവടുവെക്കുന്ന ഒരു ഗാനം പുറത്തുവന്നിരുന്നു. ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും.