എനിക്ക് അന്ന് ധൈര്യം തന്നത് അദ്ദേഹമാണ്, അദ്ദേഹം എനിക്ക് അച്ഛനെ പോലെയാണ് ആസിഫ് അലി
asif ali speaks about sibi malayil: ആസിഫ് അലി ചിത്രം കിഷ്‍കിന്ധാ കാഡം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്.തന്റെ സിനിമ കരിയറിലെ 15 മത്തെ വർഷത്തിലാണ് ആസിഫ് അലി എത്തി നിൽക്കുന്നത്.റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്ക് പ്രകാരം ഏഴ് കോടിയാണ് കേരള ബോക്സ് ഓഫീസില്‍ നിന്നും കിഷ്‍കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്.ചിത്രം 10 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.തലവൻ ലെവൽ ക്രോസ്സ് തുടങ്ങിയ മികച്ച ആസിഫ് അലി ചിത്രങ്ങൾ ആണ് ഈ വർഷം തിയ്യറ്ററുകളിൽ എത്തിയത്.
2010 ൽ ആണ് അപൂർവരാഗം എന്ന ചിത്രത്തിൽ ആസിഫ് അലി അഭിനയിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ഇ ചിത്രത്തിലെ ഒരു ഗാനത്തെക്കുറിച്ചാണ് ആസിഫ് ഇപ്പോൾ സംസാരിക്കുന്നത്.ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.തനിക്ക് ഡാൻസ് കളിക്കാൻ കോൺഫിഡൻസ് ഇല്ലാത്തതിനാൽ അന്ന് ഷോട്ട് ഒരുപാട് നീണ്ടു പോയിരുന്നു.അന്ന് ദൈര്യം നൽകിയത് സിബി മലയിലിന്റെ വാക്കുകളാണ് എന്നാണ് ആസിഫ് പറയുന്നത്. അപൂർവരാഗത്തിലെ ഒരു കോളേജ് സോങ് ആയിരുന്നു അത്.ഇരിങ്ങാലക്കുട ക്രയിസ്റ്റ് കോളേജിൽ വച്ചായിരുന്നു ആ സിനിമ അന്ന് ഷൂട്ടിങ് ചെയ്തിരുന്നത്.

കോളേജിൽ ഷൂട്ടിങ് പ്രയാസമാണ്. രാവിലെ ഏഴുമണിക്ക് ഷോട്ട് സെറ്റ് ചെയ്തിട്ടുണ്ട്. ചുറ്റും ആളുകൾ നോക്കികൊണ്ട് നിൽക്കുകയാണ്. ഒരു 7:30ഒക്കെ ആയപ്പോൾ അജയൻ വിൻസന്റ് സാർ ക്യാമറയൊക്കെ വച്ച് ഫ്രെയിം സെറ്റ് ചെയ്തു. ഞാൻ മുടിയൊക്കെ ഫുൾ ജെൽ ചെയ്തു ജാക്കറ്റൊക്കെ ഇട്ട് ഡാൻസ് ചെയ്യാൻ നില്കുകയാണ്. പക്ഷേ 7:30ന് ഷൂട്ട് തുടങ്ങിട്ട് എന്റെ ഫസ്റ്റ് ടേക്ക് ശെരിയാവുന്നത് 11 മണിക്കാണ്. പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തത് ശാന്തി മാസ്റ്ററാണ്. പാട്ട് രംഗത്തിൽ എന്റെ ഫസ്റ്റ് സ്റ്റെപ്പ് ഒകെ ആകുന്നത് നാല് മണിക്കൂറിന് ശേഷമാണ്. ആ സമയം കൊണ്ട് ആളുകൾ ചിരിക്കുന്നു, കമന്റ് അടിക്കുന്നു, ആത്മഹത്യയെ വരെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട് അപ്പോൾ. മറക്കാൻ പറ്റാത്തൊരു അനുഭവമായിരുന്നു.
asif ali speaks about sibi malayil
മലയാളം റാപ്പാണ് എനിക്ക് പറയാനുള്ളത്. അതിന്റെ കൂടെ സ്റ്റെപ്പും ഉണ്ട്.ഞാൻ വെയിൽ കൊണ്ട് കരിഞ്ഞു എന്റെ ജെല്ലൊക്കെ ഉരുകി ഒലിച്ചു മുഖത്തെത്തി.ഞാൻ സിബി സാറോട് പറഞ്ഞു എനിക്ക് ഡാൻസ് അറിയാൻ പാടില്ല. സിബി സാർ എനിക്ക് അച്ഛനെ പോലെയാണ്. സിനിമ മാത്രമല്ല എനിക്ക് എന്ത് കാര്യവും ചോദിക്കാൻ പറ്റുന്ന ഒരാളാണ് അദ്ദേഹം.അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോൾ എപ്പോഴും ഞാൻ മോഹൻലാൽ കഥകളാണ് ചോദിക്കുക.
എനിക്ക് അത്രക്കും ഫ്രീഡമുള്ള ആൾ ആണ് സിബി സാർ. ഇത് കുഴപ്പമില്ല നിനക്ക് പറ്റുമെന്നെല്ലാം സിബി സാറാണ് എന്നോട് പറഞ്ഞത്. ആദ്യം വേണ്ടത് സ്റ്റെപ്പ് പഠിക്കുക എന്നല്ല ഒരു കോൺഫിഡൻസ് ആണെന്നും ഇത് നിന്നെക്കൊണ്ട് ചെയ്യാൻ പറ്റും എന്നുള്ള ഒരു തോന്നൽ ആദ്യം മനസ്സിലേക്ക് കൊണ്ടുവരികയും വേണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ വാക്കുകൾ സ്വർണത്തിന്റെ മൂല്യം ഉള്ളതാണ്. ഇപ്പോഴും ജീവിതത്തിൽ എന്തുകാര്യവും ചെയ്യുവാൻ തീരുമാനിച്ചാൽഞാൻ ഓർക്കുക ആ വാക്കുകൾ ആണെന്നും ആസിഫലി പറഞ്ഞു.