ഈ വർഷം ഓണം ടോവിനോയുടെ സ്വന്തം; ഈ ഓണത്തിന് തിയറ്റർ ഇളക്കി മറിക്കാൻ അജയന്റെ രണ്ടാം മോഷണം വരുന്നു..!!

0

Ajayante randam Moshanam Will Release In This Onam: ദൃശ്യ മികവ് കൊണ്ടും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ട് ടൊവിനോ നായകൻ ആവുന്ന ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എആർഎം) ട്രെയിലർ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഈ വർഷത്തെ ഓണം ടൊവിനോ കൊണ്ട് പോവും എന്ന് ഉറപ്പുള്ള രീതിയിൽ ഉള്ള ട്രെയിലർ ആണ് സിനിമ കാഴ്ചവെച്ചിരിക്കുന്നത്.

ഓണം റിലീസ് ആയിട്ട് ആണ് ചിത്രം എത്തുന്നത്. പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. കുഞ്ഞിക്കേളു, മണിയൻ,അജയൻ എന്നീ മൂന്ന് റോളുകളില്ലാണ് ടൊവിനോ എത്തുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷത്തിൽ എത്തുന്നത്.

Ajayante randam Moshanam Will Release In This Onam

Ajayante randam Moshanam Will Release In This Onam

കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് എആർഎം. മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് എആർഎം കഥ പറയുന്നത്. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം പ്രേഷകരിലേക്ക് എത്തികുന്നത്. ടൊവിനോ ആരാധകർ വളരെ പ്രതീക്ഷയോട് ആണ് ചിത്രം നോക്കികാണുന്നത്.

ടോവിനോയുടെ തന്നെ തുടക്ക കാലത്തെ ചിത്രമായ കൂതറ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ സംവിധായകനായ ജിതിൻ ലാലിനെ പരിചയപെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് തന്റെ ആദ്യ സംവിധാനമായ അജയന്റെ രണ്ടാം മോഷണത്തിലേക്ക് ടോവിനോയെ നായകനാകുന്ന തീരുമാനത്തിൽ എത്തി ചേർന്നത്. സിനിമയുടെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടോവിനോയുടെ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങൾ ഉണ്ടെന്നാണ് നമ്മുക്ക് ട്രെയ്‌ലറിലൂടെ മനസിലാക്കാൻ കഴിയുന്നത്.

Leave A Reply

Your email address will not be published.