ആർ ഡി എക്സിന് ശേഷം അടുത്തൊരു ആക്ഷൻ പടവുമായി അജിത് മാമ്പള്ളി; കൊണ്ടാൽ ടീസർ പുറത്ത്..!

0

Malayalam Movie Kondal Teaser Out Now: ത്രസിപ്പിക്കുന്ന കടൽ ആക്‌ഷൻ രംഗങ്ങളുമായി അജിത് മാമ്പള്ളി സംവിധാനം ചെയ്ത് ആന്റണി പെപ്പെയുടെ കൊണ്ടല്‍’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ത്രസിപ്പിക്കുന്ന കടൽ ആക്‌ഷൻ രംഗങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. ചുരുങ്ങിയ നേരം കൊണ്ട് വൻ ആരാധക ശ്രദ്ധയാണ് ചിത്രം നേടിയെടുത്തത്. ആർഡിഎക്സ് എന്ന ചിത്രത്തിനു ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമിക്കുന്ന ചിത്രമാണ് ഇത്. കടൽ സങ്കർശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

കന്നഡ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കൊണ്ടല്‍’. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷം ലക്ഷ്യമില്ലാത്ത ജീവിതം നയിക്കുന്ന മാനുവലിൻ്റെ കഥ പറയുന്ന ചിത്രം കേരളത്തിലെ ഒരു തീരദേശ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പിന്നീട് അവൻ ഒരു കൂട്ടം ശക്തരായ പുരുഷന്മാരുമായി വലിയ കലഹത്തിൽ ഏർപ്പെടുന്നു. കന്നഡ നടനും ചലച്ചിത്ര നിർമ്മാതാവുമായ രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠ രാജൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Malayalam Movie Kondal Teaser Out Now

Malayalam Movie Kondal Teaser Out Now

ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സാം സിഎസ് നിർവഹിച്ചിരിക്കുന്നു. അജിത് മാമ്പള്ളി, റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊണ്ടലിൻ്റെ നിർമ്മാതാക്കൾ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു. ആൻ്റണി വർഗീസ് നായകനാകുന്ന മലയാളം ചിത്രം സംവിധാനം ചെയ്യുന്നത് അജിത് മാമ്പള്ളിയാണ്. ചിത്രം ഈ ഓണത്തിന് പ്രദർശനം ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ആൻ്റണി വർഗീസ് മലയാള സിനിമയിലെ പുതിയ ആക്ഷൻ ഹീറോ ആയി ഉയർന്നു വരാനുള്ള ഒരുക്കത്തിലാണ്. ക്ഷുഭിതനായ യുവാവിൻ്റെ വേഷങ്ങളിലൂടെ പ്രശസ്തനായ താരം അടുത്തതായി വരാനിരിക്കുന്ന ആക്ഷൻ ത്രില്ലറായ കൊണ്ടലിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നു. ചിത്രത്തിന് വളരെ മികച്ച പ്രതികരണം ലഭിക്കുമെന്ന ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിൽ അബ്‌നയിച്ചിരിക്കുന്ന താരങ്ങളും ഇതിന്റെ അണിയറ പ്രവർത്തകരും.

Leave A Reply

Your email address will not be published.