തലൈവരോട് ഏറ്റുമുട്ടാൻ വയ്യ; സൂര്യയുടെ കങ്കുവാ റിലീസ് മാറ്റി വെക്കുന്നതായി റിപ്പോർട്ട്..!
Surya’s Kanguwa Movie Release Postponed: സൂര്യ ആരാധകരെ വീണ്ടും നിരാശയിൽ ആകുന്ന വർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കങ്കുവയുടെ റിലീസ് തീയ്യതി വീണ്ടും മാറ്റി വെച്ചിരിക്കുകയാണ്. രജനികാന്തിന്റെ പുതിയ ചിത്രം വേട്ടയ്യന്റെ റിലീസ് തിയതി ഓക്ടോബർ 10 ന് പ്രഖ്യാപിച്ചതിനെ തുടർന്ന് സൂര്യയുടെ കങ്കുവയുടെ റിലീസ് മാറ്റിവെച്ചത്. സൂര്യയുടെ ചിത്രത്തിന്റെ റിലീസ് ഈ തീയതിയിൽ ആണ് ആദ്യം തീരുമാനിച്ചിരുന്നത്.
രജനി ചിത്രവുമായി ക്ലാഷ് വേണ്ട എന്നുള്ള അണിയറപ്രവർത്തകരുടെ തീരുമാനം മൂലമാണ് കങ്കുവയുടെ റിലീസ് നീട്ടിയത് എന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഈ വർഷം നവംബറിൽ ദീപാവലി റിലീസായെത്തുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിലീസ് മാറ്റിയത് സംബന്ധിച്ച് നിര്‍മ്മാതാക്കളായ ഗ്രീന്‍ സ്റ്റുഡിയോ പ്രതികരിച്ചിട്ടില്ല. 33 വർഷങ്ങൾക്ക് ശേഷം രജനികാന്തും ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍.

Surya’s Kanguwa Movie Release Postponed
ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം .രണ്ട് സിനിമകളും ആരാധകർക്ക് ഒരു പോലെ ആവേശമാണ് നൽകുന്നത്. ഓപ്പണിംഗില്‍ മികച്ച കുതിപ്പുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ സൂര്യയുടെ കങ്കുവയെ കുറിച്ച് പ്രവചിക്കുന്നത്. അതിനാല്‍ തന്നെ ക്ലാഷ് വലിയ നഷ്ടം ഉണ്ടാക്കും എന്ന ബോധത്തിലാണ് റിലീസ് മാറ്റുന്നത് എന്നാണ് വിവരം. കങ്കുവ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുന്നത്.
കങ്കുവയിലെ ഗാനത്തിന്റെ ഹിന്ദി പതിപ്പിന്റെ വീഡിയോയ്‍ക്കും മികച്ച സ്വീകാര്യതയുണ്ടായിരുന്നു. എന്നിരുന്നാലും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു താരത്തിന്റെ ചിത്രത്തിന് വേണ്ടി ഏറെ നാളായി കാത്തിരിക്കുന്ന ആരാധകർക്ക് ഇങ്ങനെ ഒരു വാർത്ത വളരെ നിരാശയാണ് നൽകുന്നത്. ചിത്രത്തിൻറെ റിലീസ് തിയ്യതി ഔദ്യോഗികമായി ചിത്രത്തിൻറെ അണിയറ പ്രവർത്തകർ അറിയിക്കുന്നതിനനായി കാത്തിരിപ്പിലാണ് സിനിമ പ്രേമികളും ആരാധകരും. ചിത്രത്തിൻറെ പാട്ടുകൾക്കും ട്രെയിലറിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ തിയ്യറ്ററുകളിലും സിനിമ മികച്ച വിജയം കൈവരിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും.