വ്യതസ്ത വേഷ പകർച്ചയിൽ ജഗദീഷ്; കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12 നു തീയ്യറ്ററുകളിൽ..!
Kishkindha andam Movie Releasing Soon: കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയിൽ വളരെ വ്യതസ്തമായ വേഷപ്പകർച്ചയിൽ ജഗദീഷ് പ്രത്യക്ഷപെടുന്ന കഥാപാത്രമാണ് സുമദത്തൻ. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ടീസർ അടുത്തിടെയാണ് പുറത്തുവിട്ടത് .ടീസർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതോടെ സോഷ്യൽ മീഡിയകളിൽ നിന്നും വലിയ വരവേൽപ്പാണ് ടീസറിന് ലഭിച്ചത്. സെപ്റ്റംബർ 12 മുതൽ തിയറ്ററുകളിലെത്തുന്നത്. അപർണ്ണ ബാലമുരളി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

Kishkindha andam Movie Releasing Soon
വിതരണം: ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ് . ചിത്രം മികച്ച പ്രതികരണം ലഭിക്കുമെന്ന് ഉറപ്പാണ്. കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ചിത്രത്തിൽ നായകനായി എത്തുന്നത് ആസിഫ് അലിയാണ്. സെപ്റ്റംബർ 12 നു ചിത്രം തീയ്യറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചിത്രത്തിലെ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ ഇതിനോടകം താനെ പുറത്തിറക്കിയിട്ടുണ്ട്. താരത്തിന്റെ വേറിട്ട വേഷ പകർച്ചയാവും കിഷ്കിന്ധാ കാണ്ഡത്തിലെ സമുദത്തൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷ പെടുന്നത് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിൻറെ പി ആർ ഓ ആതിര ദിൽജിത്താണ്. തിയറ്ററുകളിൽ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരങ്ങളും മറ്റു അണിയറ പ്രവർത്തകരും.