മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ശ്രീലങ്കയിൽ.
At Last Mammootty And Mohanlal Together In Movie: മലയാളികൾ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്ന ചിത്രം. അടുത്തിടെയാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചുത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാർത്ത സംവിധായകൻ മഹേഷ് നാരായണൻ തന്നെ പുറത്തുവിട്ടിരുന്നു.
11 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്. 30 ദിവസം ശ്രീലങ്കയിൽ ചിത്രീകരണം നടക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സെപ്റ്റംബർ 15-ന് മഹേഷ് നാരായണൻ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി പ്രധാനമന്ത്രിയുടെ വസതിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റോ ജോസഫും സംവിധായകനൊപ്പം ഉണ്ടായിരുന്നു.

At Last Mammootty And Mohanlal Together In Movie
എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.കേരളം ഡൽഹി ലണ്ടൻ എന്നിവിടങ്ങളിലായും ചിത്രീകരണം നടക്കും. രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റിന്റെ ശ്രമം. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചു.
ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.വൈശാഖ് സംവിധാനം ചെയ്ത ടർബോ യിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്. ബറോസ് ആണ് മോഹൻലാലിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ബറോസ്. ഒക്ടോബറിലാണ് ബറോസ് തിയറ്ററുകളിലെത്തുന്നത്.2013ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തിയത്. മലയാളത്തിന്റെ താര രാജാക്കന്മാർ ഒരുമിച്ചെത്തുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ.