പ്രണയജോഡികളായി ബിജുമേനോനും മേതിൽ ദേവികയും: കഥ ഇന്നുവരെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

0

Katha Innuvare Movie Trailer Out Now: ബിജുമേനോനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം കഥ ഇന്നുവരെ യുടെ ട്രെയിലർ പുറത്തുവിട്ടു. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഒട്ടേറെ പ്രണയ നിമിഷങ്ങൾ ഉള്ള ചിത്രമാണെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിലൂടെയും ചിത്രം പ്രണയ സ്പർശമായ കഥയാണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് മനസ്സിലാക്കാൻ ആകും.

ബിജുമേനോന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് പ്രശസ്ത നർത്തകയായ മേതിൽ ദേവികയാണ്. മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കഥ ഇന്നുവരെ. തലവൻ എന്ന ചിത്രത്തിനു ശേഷം പുറത്തിറങ്ങുന്ന ബിജുമേനോൻ ചിത്രം ആണ് കഥ ഇന്നുവരെ. നിഖില വിമൽ,സിദ്ദിഖ്, അനു മോഹൻ,രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Katha Innuvare Movie Trailer Out Now

Katha Innuvare Movie Trailer Out Now

കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്.വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.സെപ്റ്റംബര്‍ 20 ന് ചിത്രം തീയേറ്ററുകളിലെത്തും.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ – ടോണി ബാബു, സ്റ്റിൽസ് – അമൽ ജെയിംസ്, ഡിസൈൻസ് – ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് – 10ജി മീഡിയ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത്.

Leave A Reply

Your email address will not be published.