ആരാധകരുടെ കാത്തിരിപ്പിന് വിരാമം; വീണ്ടും ഒരു താര വിവാഹം കൂടി… പ്രണയം സഫലമായി,അദിതി ഇനി എന്നും സിദ്ധാർഥിന് സ്വന്തം.

0

Aditi Rao And Sidharth Got Married: തന്റെ അഭിനയ മികവിലൂടെ ആരാധകർക്കിടയിൽ സ്ഥാനം പിടിച്ച നടനും അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിർമ്മാതാവ് , പിന്നണി ഗായകൻ എന്നീ നിലകളിലും പ്രമുഖനായ താരം സിദ്ധാർഥ് സൂര്യ നാരായണനും 2007ൽ പുറത്തിറങ്ങിയ സ്രിംഗാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും, ഗായികയുമായ അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്ന വിവരം ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

തങ്ങളുടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രങ്ങളിലൂടെയാണ് താരങ്ങൾ തങ്ങളുടെ പ്രണയം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. 2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥും അദിതിയും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. ശേഷം തങ്ങളുടെ വിശേഷങ്ങളും ലോവ്സ്റ്റോറിയുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു.ഇപ്പോൾ ഇരുവരും തമ്മിലുള്ള വിവാഹവാർത്തയാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

Aditi Rao And Sidharth Got Married
Aditi Rao And Sidharth Got Married

തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സിനിമ രംഗത്തെ പ്രമുഖ താരങ്ങളും നവ ദമ്പതിമ്മാർക്ക് ആശംസകൾ നേർന്നു. വിവാഹചിത്രങ്ങൾ തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് അദിതി കുറിച്ചതിങ്ങനെ, നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്‌നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനില്‍ക്കാന്‍, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാന്‍ അനന്തമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും, ഇനി മിസിസ് ആന്റ് മിസ്റ്റര്‍ അദു-സിദ്ധു’, അദിതിയുടെ പങ്കുവെച്ച ചിത്രത്തിനടിയിൽ, സിദ്ദിനും എച്ച്ആര്‍എച്ചിനും അഭിനന്ദനങ്ങള്‍,

Aditi Rao And Sidharth Got Married

മനോഹരമായ ദമ്പതികളുടെ മനോഹരമായ ചിത്രങ്ങള്‍’ എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ് ഒപ്പം അനന്യ പാണ്ഡെ, ആതിയ ഷെട്ടി, അന്ന ബെന്‍, ഭൂമി പട്‌നേക്കര്‍, ശ്രിന്ദ, മനീഷ കൊയ്‌രാള, വേദിക തുടങ്ങിയ സെലിബ്രിറ്റികളും ആശംസകളുമായെത്തി. ഇരുവരുടെയും വിവാഹവേഷങ്ങളും ആരാധകശ്രദ്ധ പിടിച്ചുപറ്റി. ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ ഔട്ട്ഫിറ്റ്, ടിഷ്യൂ ഓര്‍ഗാന്‍സ ദാവണിയായിരുന്നു അദിതിയുടെ വിവാഹവേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള ദാവണിയില്‍ നിറയെ സാരി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഗോള്‍ഡന്‍ വരകളും ഹാന്‍ഡ് എംബ്രോയ്​ഡറി ചെയ്ത ബോര്‍ഡറും വരുന്ന ബ്ലൗസിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ലോങ് സ്‌കര്‍ട്ടാണ് അദിതി ധരിച്ചത്, പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂവും ചൂടിയിരുന്ന സ്റ്റൈലിൽ താരം അതീവ സുന്ദരിയായിരുന്നു.

Leave A Reply

Your email address will not be published.