ദുൽഖർ നിർമിക്കുന്ന ചിത്രത്തിൽ നായകൻ നസ്ലിനും നായിക കല്യാണി പ്രിയദർശനും.
Kalyani Will Be Heroin Of Naslen In New Movie: ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് നസ്ലിൻ ആണ്. നസ്ലിൻ നായകനാകുമ്പോൾ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം നടന്നിരുന്നു. ചിത്രത്തിൻ്റെ രചന സംവിധാനം നിർവഹിക്കുന്നത് അരുൺ ഡൊമിനിക് ആണ്.
ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള പോസ്റ്റ് നേരത്തെ പങ്കുവെച്ചിരുന്നു. എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ തൻ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നസ്ലിനും കല്യാണിയും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.
Kalyani Will Be Heroin Of Naslen In New Movie

പ്രേമലു ആണ് നസ്ലിൻ അവസാനമായി അഭിനയിച്ച ചിത്രം. മമിത ബൈജു ആണ് നായികയായി വേഷമിട്ടിരുന്നത്. ചിത്രം 2024ലെ ബ്ലോക്ബസ്റ്റർ സിനിമകളിൽ ഒന്നാണ്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ റിലീസ് ചെയ്ത പ്രേമലു ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. 130 കോടിയിലേറെ കളക്ഷന്‍ ചിത്രം നേടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവില്‍ സിനിമയുടെ രണ്ടാം ഭാഗവും ഇറങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കല്യാണി പ്രിയദര്‍ശന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഹൃദയത്തിന് ശേഷം കല്യാണിയും പ്രണവ് മോഹന്‍ലാലും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസന് ആണ്. നസ്ലിന്റെയും കല്യാണിയുടെയും കോമ്പോ മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.ചിത്രത്തിന്റെ ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ – ശബരി.