‘തെക്ക് വടക്കിൽ’ പോരടിച്ച് വിനായകനും സുരാജും, ട്രെയ്‌ലര്‍ പുറത്ത്.
Thekku Vadakkil Movie Trailer Out Now: പ്രേം ശങ്കറിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂടിനെയും വിനായകനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജന ഫിലിപ്പ് നിര്‍മ്മിക്കുന്ന ‘തെക്ക് വടക്ക് ‘ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന ചെറുകഥയുടെ ദൃശ്യരൂപമാണ് സിനിമ. പുറത്തിറങ്ങിയ ട്രെയിലറിലുടനീളം,30 വര്‍ഷമായി തുടരുന്ന രണ്ട് പേര്‍ തമ്മിലുള്ള ശത്രുതയും കേസുമാണ് കാണിച്ചിരിക്കുന്നത്. കഷണ്ടിയും നരച്ച കൊമ്പന്‍ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദത്തിൽ റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകനെത്തുന്നത്.
ഒപ്പം നരയും പല്ലിലെ പ്രത്യേകതയുമായ മേക്കോവറിൽ അരിമില്‍ ഉടമ ശങ്കുണ്ണി ആയി സുരാജും വേഷമിടുന്നു. ചിരിയും തമാശയും നിറഞ്ഞ ചിത്രത്തിൽ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്.
ഒപ്പം ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്. ‘വാഴ’ എന്ന സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം താരങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുള്ള ചിത്രം ഓണത്തിന് ശേഷം തിയേറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തക