ആ രഹസ്യം വെളുപ്പെടുത്തി ദിയ കൃഷ്ണയും അശ്വിനും: വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Diya Krishna Revealed About Their secret Marriage: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം ഈ അടുത്താണ് നടന്നത്. വളരെ ലളിതമായ രീതിയിൽ നടത്തിയ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും പ്രണയ വിവാഹമായിരുന്നു . തമിഴ്നാട് സ്വദേശിയായ, ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയറുമാണ് അശ്വിൻ.
തങ്ങളുടെ രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ദിയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ചർച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം തന്നെ തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും കഴിഞ്ഞാഴ്ച്ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും ദിയ കൃഷ്ണയും അശ്വിൻ ഗണേഷും പറയുന്നു. അശ്വിൻ ദിയക്ക് താലി ചാർത്തുന്ന രംഗങ്ങളാണ് കാണാൻ കഴിയുന്നത്. ഇരുവരുടെയും വിവാഹം നേരത്തെ തന്നെ കഴിഞ്ഞിരുന്നു എന്ന് ഈ വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കും. ഞങ്ങളുടെ കുഞ്ഞ് രഹസ്യം എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ് ആയി നൽകിയിരിക്കുന്നത്.

സെപ്റ്റംബര്‍ 5 ന് നടന്നത് ഞങ്ങളുടെ ഒഫിഷ്യല്‍ മാര്യേജ് ആണെന്നും അതിനു മുൻപ് വിവാഹം നടന്നുവെന്നും വീഡിയോയിൽ പറയുന്നു. എന്ത് സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങായി ഞങ്ങള്‍ രണ്ടു പേരും ഉണ്ടാവുമെന്ന് കഴിഞ്ഞ വര്‍ഷം പ്രോമിസ് ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണ് ഇതെന്ന് ദിയ വീഡിയോയിൽ പറയുന്നു. ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. സിമ്പിൾ സാരിയിലാണ് ദിയ വിവാഹത്തിനെത്തിയത്. ദിയയുടെ കഴുത്തില്‍ അശ്വിന് താലി ചാര്‍ത്തുന്നതും, തുടര്‍ന്ന് സിന്ദൂരമണിയിക്കുന്നതും വീഡിയോയില്‍ കാണാം. പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണ് അശ്വിന്റെ വേഷം.
Diya Krishna Revealed About Their secret Marriage
നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഈ വീഡിയോ വൈറലായി. നിരവധി പേരാണ് കമന്റുകളായി എത്തിയിരിക്കുന്നത്. ഇനി ഇതായിരിക്കും ട്രെൻഡിങ്ങെന്നും ദിയ നേരത്തെ പങ്കുവെച്ച ബെംഗളൂരു വ്ളോഗിൽ താലി കഴുത്തിൽ കണ്ടിരുന്നുവെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരേയും പറ്റിച്ചുവെന്നും യഥാർഥ ജീവിതത്തിലെ ‘അലെയ്പായുതെ’ ആണെന്നുമുള്ള കമന്റുകളും കാണാം. വീട്ടുകാരെ അറിയിച്ചിരുന്നോ, ഇത് വലിയ ട്വിസ്റ്റ് ആയിപ്പോയി, അപ്പോൾ പ്രൊപ്പോസൽ വിഡിയോ ഫേക്ക് ആയിരുന്നോ തുടങ്ങിയ കമന്റുകളും വീഡിയോക്ക് താഴെ കാണാം.