ഇത്തവണ ഓണം ടോവിനോ കൊണ്ടുപോയി; മികച്ച പ്രതികരണവുമായി ARM തിയറ്ററുകളിൽ മുന്നോട്ട്.
Tovino Thomas ARM Movie Review: ടോവിനോ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോവിനോ തോമസിന്റെ മികച്ച പ്രകടനവും ജിതിൻ ലാലിന്റെ സംവിധാന മികവുമാണ് എടുത്തു പറയുന്നത്.
ഗംഭീര ദൃശ്യവിരുന്നാണ് ചിത്രം നൽകുന്നത്. ക്യാമറ എഡിറ്റിംഗ് കലാസംവിധാനം എന്നിവയ്ക്ക് എല്ലാം മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഗംഭീര വിഷ്വൽ ട്രീറ്റ്, മികച്ച തിയേറ്റർ എക്സ്പീരിയൻസ്, ഓണം ടോവിനോ തൂക്കി എന്നാണ് ആരാധകർ അഭിപ്രായ പെടുന്നത്.

Tovino Thomas ARM Movie Review
ടോവിനോയെ നായകനക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണിത്. സുജിത് നമ്പ്യാരിന്റേതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളിൽ നിന്നുള്ള മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെയുള്ള മൂന്ന് കഥാപാത്രങ്ങളുടെ കഥ പറയുകയാണ് ചിത്രം. അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.